ഇരിങ്ങാലക്കുട: 2016 ഏപ്രിലില്‍ അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ ചുഴിയിലകപ്പെട്ട രണ്ട് വിദ്യാർഥികളെ രക്ഷിച്ച മാപ്രാണം കുന്നുമ്മക്കര തൊമ്മന വീട്ടില്‍ ചാക്കോയുടെ മകന്‍ അബിന് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപഥക്. ആഗസ്റ്റ് 15ന് ഡല്‍ഹിയില്‍ വെച്ച് രാഷ്ട്രപതി ജീവന്‍ രക്ഷാപഥക് കൈമാറും. അതിന് മുമ്പായി സമ്മാനത്തുകയായ ഒരു ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കിയതും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 9000 രൂപയും താലൂക്ക് വികസനസമിതി യോഗത്തിെൻറ ആദരമായ െമമേൻറായും ശനിയാഴ്ച്ച നടന്ന വികസനസമിതി യോഗത്തില്‍ എം.എൽ.എ പ്രഫ. കെ.യു. അരുണന്‍ അബിന്‍ ചാക്കോക്ക് കൈമാറി. ഇരിങ്ങാലക്കുട ആര്‍.ടി. എം.സി. റെജില്‍, താഹസില്‍ദാര്‍ മധുസൂദനന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര, ജില്ല പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ ഇന്ദിര തിലകന്‍, കെ.എസ്. ബാബു എന്നിവര്‍ അബിന്‍ ചാക്കോയെ അഭിനന്ദിച്ചു. മാപ്രാണത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങള്‍ വൃത്തിയാക്കി വളര്‍ന്ന് വരുന്ന തലമുറക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ അധികൃതര്‍ തയാറാകണമെന്ന് ഉപഹാരം ഏറ്റുവാങ്ങിയ അബിന്‍ അഭ്യര്‍ഥിച്ചു. ജ്യോതിസ് കോളജില്‍ വിദ്യാരംഭം ഇരിങ്ങാലക്കുട: കാത്തലിക് സെൻററില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് കോളജില്‍ വിദ്യാരംഭം അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ പ്രഫ.എം.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജ്യോതിസ് ഗ്രൂപ് ചെയര്‍മാന്‍ ജോസ് ജെ.ചിറ്റിലപ്പിള്ളി മുഖ്യസന്ദേശം നല്‍കി. അക്കാദമിക് കോഓഡിനേറ്റര്‍ സി.കെ. കുമാര്‍ അധ്യാപകരെ പരിചയപ്പെടുത്തി. സെൻറര്‍ ഇന്‍ ചാര്‍ജുള്ള സ്വപ്ന ജോസ് പ്രാർഥനയും പ്രിയ ബൈജു പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഹുസൈന്‍ കടലായി സ്വാഗതവും ബിജു പൗലോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.