ആമ്പല്ലൂര്‍: പുതുക്കാട് റെയില്‍വേ സ്റ്റേഷനിലെ കാടുകയറിയ പ്ലാറ്റ് ഫോം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ശുചീകരിച്ചു. കേച്ചേരി വിദ്യ എന്‍ജിനീയറിങ് കോളജിലെ എന്‍.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ സൗന്ദര്യവത്കരണം നടത്തുന്നത്. ടെക്‌നിക്കല്‍ സെല്ലിലെ വളൻറിയര്‍മാരും അമ്പത് എന്‍.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കെടുത്തു. കുട്ടികള്‍ സ്റ്റേഷനില്‍ പലയിടങ്ങളിലായി ചവറ്റുകുട്ടകള്‍ സ്ഥാപിച്ചു. പുതുക്കാട് റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരും ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് സ്റ്റേഷനിലെ സൗന്ദര്യവത്കരണം പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് വിജയകുമാര്‍ പുതുക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന്‍, ജോ. സെക്രട്ടറി ലിസന്‍ പല്ലന്‍, ട്രഷറര്‍ വി. വിജിന്‍ വേണു, ജോണ്‍ ചെവിടന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.