കാറിടിച്ച് കാൽനട യാത്രികൻ മരിച്ച സംഭവം: പൊലീസ് അന്വേഷണം ഊർജിതമാക്കി

വാടാനപ്പള്ളി: ദേശീയപാത 17 ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ കാറിടിച്ച് കാൽനടക്കാരനായ പെരിങ്ങാട്ട് പ്രദീപ് (47) മരിച്ച സംഭവത്തിൽ നിർത്താതെ പോയ ചാരനിറമുള്ള ഇന്നോവ കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഈ മാസം മൂന്നിന് രാത്രി 11 ഓടെയായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന കൂലിപ്പണിക്കാരനായ പ്രദീപിനെ ഇന്നോവ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലാക്കാനോ രക്ഷപ്പെടുത്താനോ ശ്രമിക്കാതെയാണ് കാർ നിർത്താതെ പോയത്. ഓടിക്കൂടിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രദീപ് മരിച്ചു. ഇടിച്ച ചാരനിറമുള്ള കാറി​െൻറ മുൻവശത്തെ ഒരു ഭാഗം വേർപ്പെട്ട് സമീപം കിടക്കുന്നത് പൊലീസ് കണ്ടെടുത്തിരുന്നു. പ്രദേശത്തെ സി.സി.ടി.വി കാമറകളും പരിശോധിച്ചിരുന്നു. വാഹനം നന്നാക്കാൻ കൊണ്ടുവരുമ്പോൾ പിടികൂടാനായി പ്രദേശത്തെ വർക്ക്ഷോപ്പുകളിലും പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം ഏതെങ്കിലും വർക്ക്ഷോപ്പുകളിൽ തകർന്ന ഇന്നോവ കാർ നന്നാക്കാൻ കൊണ്ടുവരുന്നത് ശ്രദ്ധയിൽപെട്ടാൽ പൊലീസ് സ്്റ്റേഷനിലോ 94979 80564 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് വാടാനപ്പള്ളി എസ്.ഐ എം.കെ. രമേഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.