ചെറുതുരുത്തി: വികസനത്തിെൻറ കേന്ദ്ര ബിന്ദു വിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിെൻറ ഭാഗമായുള്ള പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നല്ല തലമുറയെ വാര്‍ത്തെടുത്താലെ സമൂഹം മുന്നോട്ട് പോകൂ. അതിന് വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധ നല്‍കലാണ് സര്‍ക്കാര്‍ കാഴ്ച്ചപ്പാടെന്നും മന്ത്രി പറഞ്ഞു. യു.ആര്‍. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.കെ. ബിജു എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് വിശിഷ്ടാതിഥിയായിരുന്നു. കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണന്‍, ജനപ്രതിനിധികളായ സി. സുമിത്ര, പി.ടി. അബ്ദുൽ സലീം, പ്രധാനാധ്യാപകൻ എ.എ. അബ്ദുൽ മജീദ്, പി.ടി.എ പ്രസിഡൻറ് കെ.വി. ഗോവിന്ദന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. വള്ളത്തോള്‍നഗര്‍ പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ സ്വാഗതവും പ്രിന്‍സിപ്പൽ വി.എ. ബോബന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.