തൃശൂർ: പൈപ്പിടാൻ റോഡ് കുഴിയെടുത്തതിനെ തുടർന്ന് തകർന്ന ശക്തൻ നഗർ-കണ്ണൻകുളങ്ങര റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് തൃശൂർ താലൂക്ക് വികസന സമിതി യോഗം നിർദേശം നൽകി. റോഡ് വീതി കൂട്ടി ടാറിങ് നടത്താനിരിക്കെയായിരുന്നു, അമൃതം പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പിടാനായി കുഴിയെടുത്തത്. ഇതിനിടെ മഴ പെയ്തതോടെ ടാറിങ് നടന്നില്ല. ഇതോടെ ഇവിടെ അപകടം പതിവായി. റോഡ് നിർമാണമാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ വരുന്ന രോഗികൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണ സാധനങ്ങൾ ലഭ്യമാവുന്ന കോഫി കിയോസ്കുകൾ അടച്ചു പൂട്ടരുതെന്നും റേഷൻ കാർഡിൽ സാങ്കേതികപ്പിഴവ് മൂലം ഉണ്ടായിട്ടുള്ള അപാകതകൾ വേഗത്തിൽ പരിഹരിക്കാനും യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മന്ത്രി വി.എസ്. സുനിൽകുമാറിെൻറ പ്രതിനിധി എം.വിജയൻ അധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.ജെ. ആേൻറാ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി. സണ്ണി, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഷൈജു ബഷീർ, ഷാഹുൽ ഹമീദ്, എം.ഡി.ഗ്രേസ്, ജോയ്സൺ ചാലിശേരി, ഷീന പറയങ്ങാട്ടിൽ, തൃശൂർ തഹസിൽദാർ, കെ.സി. ചന്ദ്രബാബു, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ടി.ജയശ്രീ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.