കൊണ്ടാഴി പഞ്ചായത്ത് പ്രസിഡൻറിനെതിരെ വീണ്ടും അവിശ്വാസ പ്രമേയം

കൊണ്ടാഴി: പഞ്ചായത്ത് പ്രസിഡൻറ് ആർ. ശ്രീദേവിക്കെതിരെ എൽ.ഡി.എഫ് കൊണ്ടുവരുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയം 16ന്. വികസനകാര്യങ്ങളിൽ പ്രസിഡൻറ് നിർജീവമാണെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു. 15 അംഗ ഭരണസമിതിയിൽ ഏഴു വീതം എൽ.ഡി.എഫും ഒരു ബി.ജെ.പി അംഗവുമാണുള്ളത്. ബി.ജെ.പി അംഗം വിട്ടു നിന്നപ്പോൾ നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസി​െൻറ ശ്രീദേവി പ്രസിഡൻറും സി.പി.ഐയുടെ പി.ആർ. വിശ്വനാഥൻ വൈസ് പ്രസിഡൻറും ആയത്. നേരത്തെ കൊണ്ടുവന്ന ആദ്യത്തെ അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനാൽ ചർച്ചക്കെടുത്തില്ല. എന്നാൽ മൂന്ന് വർഷം കൊണ്ട് രാഷ്ട്രീയം നോക്കാതെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡൻറിനെ കരിവാരിത്തേക്കാനുള്ള രാഷ്ട്രീയ നാടകമാണ് ഈ അവിശ്വാസ പ്രമേയമെന്ന് കൊണ്ടാഴി മണ്ഡലം കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയും പഞ്ചായത്ത് അംഗങ്ങളും ചേർന്ന യോഗം ആരോപിച്ചു. ഒമ്പതിന് ഡി.സി.സി പ്രസിഡൻറ് വിളിച്ച യോഗത്തിൽ ചർച്ച ചെയ്ത് അവിശ്വാസത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.എം. മണികണ്ഠൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.