മെക്കാനിക്കല്‍ ലാബ്‌ സമുച്ചയം ഉദ്ഘാടനം

ചേലക്കര: ഗവ. പോളിടെക്നിക് കോളജില്‍ പണിതീര്‍ത്ത സിവില്‍, മെക്കാനിക്കല്‍ ലാബ്‌ സമുച്ചയം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി ബ്ലോക്ക് മുന്‍ നിയമസഭ സ്പീക്കര്‍ കെ. രാധാകൃഷ്ണനും പ്രിന്‍സിപ്പൽ ക്വാര്‍ട്ടേഴ്സ് ഡോ. പി.കെ. ബിജു എം.പിയും ഉദ്ഘാടനം ചെയ്തു. യു.ആര്‍. പ്രദീപ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് കുമാരി വി. തങ്കമ്മ, പഞ്ചായത്ത് പ്രസിഡൻറ് ആര്‍. ഉണ്ണികൃഷ്ണന്‍, ജില്ല പഞ്ചായത്തംഗം ഇ. വേണുഗോപാലമേനോന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. കൃഷ്ണന്‍, വാര്‍ഡംഗം പ്രദീപ് നമ്പ്യാത്ത്, പി.ഡബ്ല്യു.ഡി ബില്‍ഡിങ് വിഭാഗം എക്സി. എൻജിനീയര്‍ ശ്രീമാല, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജനല്‍ ജോ.ഡയറക്ടര്‍ അബ്ദുന്നാസര്‍, പ്രിന്‍സിപ്പൽ സി.കെ. മോഹനന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.