കെട്ടിടത്തി​െൻറ സ്ലാബ് വീണ്​ തൊഴിലാളിക്ക് പരിക്ക്

വടക്കേക്കാട്: നമ്പീശൻപടിയിൽ നിർമാണം നടക്കുന്നതിനിടെ മേൽക്കൂരയുടെ സ്ലാബ് ഇടിഞ്ഞു വീണ് തൊഴിലാളിക്ക് പരിക്ക്. കാവീട് ഗോപിക്കാണ് പരിക്കേറ്റത്. കാലിന് സാരമായ പരിക്കേറ്റ ഇയാളെ തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നമ്പീശൻപടി വാലിശ്ശേരി റോഡിൽ പണിയുന്ന കെട്ടിടത്തി​െൻറ മുകൾ നിലയുടെ സ്ലാബാണ് വീണത്. വാർപ്പിന് താങ്ങുനൽകാൻ അടുക്കിവെച്ച കട്ടകൾ ഇളകിയതാണ് സ്ലാബ് വീഴാൻ കാരണമെന്ന് തൊഴിലാളികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.