കുന്നംകുളം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിെൻറ ചില്ലുകൾ തകർന്നു. കുന്നംകുളം യേശുദാസ് റോഡിൽ കാരക്കാട് ചാക്കുണ്ണിയുടെ കാറാണ് തകർന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാർ പുറത്തു വരുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. കാറിെൻറ മുഴുവൻ ചില്ലുകളും തകർന്നിട്ടുണ്ട്. ബൈക്കുകളിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയിട്ടുള്ളത്. രാഷ്ട്രീയ വിരോധമല്ലെന്ന് അറിയുന്നു. പരാതി പ്രകാരം കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കേസെടുത്തു. വനിത കൺവെൻഷൻ കുന്നംകുളം: കേരള കർഷകസംഘം കുന്നംകുളം ഏരിയ വനിത കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം കയ്യുമ്മു ഉദ്ഘാടനം ചെയ്തു. കടവല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് യു.പി. ശോഭന അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ പ്രഭുകുമാർ, കർഷക സംഘം ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ, പ്രസിഡൻറ് കെ.പി. രമേഷ്, ശ്രീദേവി ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.