'നിലാവെട്ടം' സംഘാടക സമിതി രൂപവത്​കരണം

കുന്നംകുളം: നഗരത്തിലെ ഓണം ആഘോഷമായ 'നിലാവെട്ടം' സംഘാടക സമിതി രൂപവത്കരിച്ചു. മന്ത്രി എ.സി. മൊയ്തീൻ ചെയർമാനും നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ കൺവീനറുമായ ആയിരത്തിയൊന്നംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൻ സീത രവീന്ദ്രൻ, നടൻ വി.കെ. ശ്രീരാമൻ, ടി.കെ. വാസു, കെ.പി. സാക്സൺ, ഡെന്നി പുലിക്കോട്ടിൽ, തഹസിൽദാർ ടി. ബ്രീജകുമാരി, സി.ഐ കെ.ജി. സുരേഷ്, കെ.പി. പ്രേമൻ, നഗരസഭ വൈസ് ചെയർമാൻ പി.എം. സുരേഷ്, എൻ.എം. കൃഷ്ണൻകുട്ടി, സി.വി. ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ രണ്ട് വരെ 11 ദിവസം നീളുന്ന ഒാണാഘോഷം കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നടക്കും. നഗരസഭ, ചേംബർ ഓഫ് കോമേഴ്സ്, പ്രസ് ക്ലബ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.