വടക്കേക്കാട്: പഞ്ചായത്ത് ഞമനേങ്ങാട് ആറാം വാർഡിൽ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹരിതഗ്രാമം പദ്ധതി വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സിന്ധു മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ ഗിരീഷ് തുണി സഞ്ചിയും പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ വേപ്പിൻ തൈയും വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ആൻറണി വാഴപ്പിള്ളി പദ്ധതി വിശദീകരിച്ചു. ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്സൻ പി.എ. ഷമീർ ക്ലാസെടുത്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അശ്റഫ് പാവൂരയിൽ ഗ്രാമശ്രീ കോഓഡിനേറ്റർ ഹരീന്ദ്രവർമ, മാധ്യമ പ്രവർത്തകൻ ഐ.ബി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. വികസന സമിതി സെക്രട്ടറി ഭാസ്കരൻ കൊച്ചനൂർ സ്വാഗതവും ചെയർമാൻ ടി.വി. ശ്യാം നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.