ചാവക്കാട്: ചാവക്കാട്-ചേറ്റുവ ദേശീയപാതയിലെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു. ശനിയാഴ്ച ചേർന്ന താലൂക്ക് വികസന യോഗത്തിൽ സി.പി.ഐ മണ്ഡലം പ്രസിഡൻറ് പി. മുഹമ്മദ് ബഷീർ, എൻ.സി.പി പ്രതിനിധി എം.കെ. ഷംസുദ്ദീൻ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മഴക്കുശേഷമേ റോഡ് ടാറിങ് നടത്താനാകൂവെന്ന് ദേശീയപാത വിഭാഗം എൻജിനീയർ അറിയിച്ചു. എങ്കിലും കുഴികൾ നികത്തണമെന്ന് അധ്യക്ഷത വഹിച്ച നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ ആവശ്യപ്പെട്ടു. പ്രാതിനിധ്യം തെളിയിക്കുന്ന രേഖയില്ലാതെ എത്തിയ ബി.ജെ.പി നേതാവ് അന്‍മോന്‍ മോത്തിയെ യോഗത്തിൽ പെങ്കടുക്കാൻ അധ്യക്ഷൻ അനുവദിച്ചില്ല. നിയമസഭയിലെ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി പ്രതിനിധികൾക്കാണ് താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാൻ അനുവാദം. ബന്ധപ്പെട്ട കക്ഷിയുടെ പ്രാതിനിധ്യം രേഖാമൂലം താഹസിൽദാറെ അറിയിക്കുകയും അതനുസരിച്ചാണ് യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് അൻമോൻ എത്തിയത്. ഇദ്ദേഹം പ്രതിനിധിയാണെന്ന് അറിയിച്ചുകൊണ്ടുള്ള ബി.ജെ.പി ജില്ല പ്രസിഡൻറിെൻറ കത്ത് ഇല്ലാത്തതിനാലാണ് പെങ്കടുക്കാൻ അനുവാദം നൽകാതിരുന്നതെന്ന് അധ്യക്ഷൻ വ്യക്തമാക്കി. വിവരമറിയിച്ചാണ് ബി.ജെ.പി പ്രതിനിധി എത്തിയതെന്ന് തഹസില്‍ദാര്‍ കെ. പ്രേംചന്ദ് പറഞ്ഞു. ചെയര്‍മാന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ ബഹളമായി. കേന്ദ്രം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയെ വികസന സമിതിയില്‍ നിന്ന് ഇറക്കിവിടാന്‍ അധ്യക്ഷന് അധികാരമില്ലെന്ന് അന്‍മോൻ പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലക്ക് തന്നോട് ചെയ്തത് മര്യാദയായില്ലെന്നും അേദ്ദഹം പറഞ്ഞു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത സ്‌കൂള്‍ പൂട്ടണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പുള്ളി ആവശ്യപ്പെട്ടു. പഞ്ചായത്ത് നല്‍കിയ നോട്ടീസിന് വിലകല്‍പ്പിക്കാത്ത സ്കൂള്‍ അധികൃതർ പൂട്ടിച്ചില്ലെങ്കില്‍ എന്തുചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അത് സ്കൂളല്ലെന്നും മദ്റസയാണെന്നും മാധ്യമ പ്രവർത്തകർ വ്യക്തമാക്കിയപ്പോൾ നാട്ടിലെ മദ്്റസകളിൽ എവിടെയും കാണാത്ത പഠനകാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നായി അദ്ദേഹത്തിെൻറ വിശദീകരണം. എന്ത് കാര്യമാണ് എന്ന് ചോദിച്ചപ്പോൾ ജീവികളുടെയും മറ്റും ചിത്രത്തിൽ തലമറച്ച് സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ടെന്നായി അദ്ദേഹം. ഈ രീതിയിൽ ആർ.എസ്.എസ് ശാഖകളോട് നിലപാടെടുക്കാനാകുമോ എന്ന ചോദ്യത്തിൽ ഇല്ല എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. പുന്നയൂര്‍ക്കുളം വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്നും പുന്നയൂർക്കുളം പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എ.കെ. ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. തീരമേഖലയില്‍ രൂക്ഷമായ തെരുവുനായ ശല്യം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ടി.പി. ഷാഹു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.