വടക്കാഞ്ചേരി താലൂക്ക് വികസന സമിതി യോഗം

വടക്കാഞ്ചേരി: പുറമ്പോക്ക് ഭൂമികളിൽ താമസിക്കുന്ന, പട്ടയം ലഭിക്കാത്ത വീടുകൾക്ക് സർക്കാർ ആവശ്യങ്ങൾക്കായി താൽക്കാലികമായി സർട്ടിഫിക്കറ്റ് നൽകാൻ താലൂക്ക് വികസന സമിതി യോഗത്തിൽ നിർദേശം നൽകി. ശോച്യാവസ്ഥയിലായ എങ്കക്കാട് ആർ.എസ്.എൽ.പി സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റുപോലും ലഭ്യമായില്ലെന്ന പരാതിയിൽ ഉടൻ തന്നെ അധികൃതരുടെ യോഗം വിളിച്ച് നടപടികൾ സ്വീകരിക്കണം. അത്താണി, വടക്കാഞ്ചേരി ടൗൺ എന്നിവിടങ്ങളിലെ കാന നവീകരണത്തിന് പദ്ധതി തയാറാക്കി സർക്കാറിലേക്ക് സമർപ്പിക്കാനും നിർദേശം നൽകി. മുണ്ടത്തിക്കോട് കുംഭാര കോളനി വാസികൾക്ക് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുന്നതിനായി ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ, താലൂക്ക് തഹസിൽദാർ, നഗരസഭ അധികാരികൾ, കോളനിവാസികൾ എന്നിവരുടെ സംയുക്ത യോഗം വിളിക്കുന്നതിനും യോഗം തീരുമാനിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡൻറുമാരായ എം.എച്ച്. അബ്ദുൽ സലാം(മുള്ളൂർക്കര), കെ.കെ. ബാബു(വരവൂർ), കെ.കെ. സതീശൻ(ചൊവ്വന്നൂർ), രമണി രാജൻ(കടങ്ങോട്), വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എൻ.കെ. പ്രമോദ് കുമാർ, എം.ആർ.സോമനാരായണൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വകുപ്പു മേധാവികൾ പങ്കെടുത്തു. തലപ്പിള്ളി തഹസിൽദാർ ഇ.എൻ. രാജു സ്വാഗതവും കുന്നംകുളം തഹസിൽദാർ ടി. ബ്രീജാകുമാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.