ഫോട്ടോയെടുത്തതിനെ ചൊല്ലി തര്‍ക്കം; ഗുരുവായൂരിൽ വധൂവരന്മാർക്ക്​ മർദനം

ഗുരുവായൂര്‍: താലികെട്ടിനിടെ ഫോട്ടോയെടുത്തതിനെ ചൊല്ലി തര്‍ക്കം. തര്‍ക്കം കൂട്ടത്തല്ലായതോടെ വധൂ വരന്മാര്‍ക്ക് മർദനമേറ്റു. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ കല്യാണ മണ്ഡപത്തില്‍ നടന്ന വിവാഹമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ യുവാവും കൊല്ലം സ്വദേശിനിയായ യുവതിയും തമ്മിലായിരുന്നു വിവാഹം. ഇരുവരും ബന്ധുക്കളുമാണ്. എന്നാല്‍ വധുവി​െൻറ കൂട്ടത്തിലെ ചിലര്‍ക്ക് വിവാഹത്തിനോട് താൽപര്യമുണ്ടായിരുന്നില്ലെന്ന് പറയുന്നു. ഇതിനിടെയാണ് വിവാഹത്തെ അനുകൂലിക്കാത്ത ചിലര്‍ ചടങ്ങുകള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത് വധൂവരന്മാരുടെ ശ്രദ്ധയില്‍പെട്ടത്. ഇത് വിലക്കിയതോടെ തര്‍ക്കം തുടങ്ങി. ചടങ്ങുകള്‍ക്ക് ശേഷം വധൂരന്മാര്‍ ക്ഷേത്രത്തിന് പുറത്തുള്ള പ്രസാദ കൗണ്ടറിന് സമീപം നില്‍ക്കുമ്പോള്‍ ചിലരെത്തി വരനെ മർദിച്ചു. തടയാന്‍ ശ്രമിച്ച വധുവിനെയും തള്ളിമാറ്റി. ക്ഷേത്ര പരിസരത്തുണ്ടായിരുന്നവര്‍ ചേര്‍ന്നാണ് ഇവരെ പിടിച്ചുമാറ്റിയത്. അക്രമം നടത്തിയവരെ പൊലീസിന് കൈമാറി. വധൂവരന്മാര്‍ വിവാഹ വസ്ത്രത്തില്‍ തന്നെ ടെമ്പിള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.