പാലിയേറ്റിവ് കെയറിന് ജില്ല പഞ്ചായത്ത് രണ്ടുകോടി നൽകും -മേരി തോമസ്

തൃശൂര്‍: പാലിയേറ്റിവ് കെയറിന് ജില്ല പഞ്ചായത്ത് രണ്ട് കോടി രൂപ നീക്കി വെക്കുമെന്ന് പ്രസിഡൻറ് മേരി തോമസ് അറിയിച്ചു. ആരോഗ്യകേരളം പാലിയേറ്റിവ് കെയര്‍ നഴ്‌സുമാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര്‍. ബേബിലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജിന്നി ജോസഫ്, പഞ്ചായത്തംഗം സിജി മോഹന്‍ദാസ്, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.കെ. മിനി, ജില്ല പ്രോഗ്രാം മാനേജര്‍ മേജര്‍ ഡോ. ടി.വി. സതീശന്‍, പാലിയേറ്റിവ് കെയര്‍ ജില്ല കോഓഡിനേറ്റര്‍ ടി.എസ്. മായാദാസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ. ശ്രീദേവി, ഡോ. സുജിത്ത് ജോസഫ് ബംഗ്ലാവന്‍, ഡോ. ഷിഫിന്‍ ജെ. ആളൂര്‍, അഭിലാഷ് പ്രഭുരാജ്, കെ. സുമതി എന്നിവര്‍ സംസാരിച്ചു. യോഗാരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ കെയര്‍ ഫോര്‍ ഓള്‍ ചെയര്‍മാന്‍ വി. ബാലരാമനെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.