ഗുരുവായൂർ: തമ്പുരാൻപടി വായനശാലക്ക് മുൻവശം പരേതനായ വെങ്കിട അനന്തെൻറ കുടുംബത്തിന് സി.പി.എം ലോക്കൽ കമ്മിറ്റി . 12 ലക്ഷം രൂപ െചലവിൽ 750 ചതുരശ്ര അടി വിസ്തീർണമുള്ള വീട് തമ്പുരാൻപടി ലോക്കൽ കമ്മിറ്റിയാണ് നിർമിക്കുന്നത്. സംഘാടകസമിതി രൂപവത്കരണം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എ. സുകുമാരൻ അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ അധ്യക്ഷൻ ടി.ടി. ശിവദാസൻ, നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് എറിൻ ആൻറണി, സെക്രട്ടറി വി. അനൂപ്, കെ.ജി. സുരേന്ദ്രൻ, ആനന്ദവല്ലി മാമ്പുഴ, എം.എ. അമ്മിണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. വിനോദ് (ചെയർ.), കെ.എ. സുകുമാരൻ (കൺ.), വി. അനൂപ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.