സംസ്ഥാന ഫോട്ടോഗ്രഫി- കാര്‍ട്ടൂണ്‍ പ്രദര്‍ശനം

തൃശൂർ: കേരള ലളിതകല അക്കാദമിയുടെ സംസ്ഥാന ഫോട്ടോഗ്രഫി -കാര്‍ട്ടൂണ്‍ പ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടക്കും. ജൂലൈ 10ന് വൈകീട്ട് 4.30ന് എഴുത്തുകാരന്‍ വി.എസ്. അനില്‍കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 91 ഫോട്ടോഗ്രാഫുകളും, 26 കാര്‍ട്ടൂണുകളുമാണ് പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തത്. 2016-17 വര്‍ഷത്തെ ഫോട്ടോഗ്രഫി സംസ്ഥാന പുരസ്‌കാരം തൃശൂര്‍ ജില്ലക്കാരനായ അജി ഗ്രേസി​െൻറ 'സമര്‍പ്പണം' ചിത്രത്തിനായിരുന്നു. ഫോട്ടോഗ്രഫി ഹോണറബിള്‍ പുരസ്‌കാരം വയനാട് സ്വദേശിയായ മധു എടച്ചന, ആലപ്പുഴ സ്വദേശിയായ ഷാജി ചേര്‍ത്തല എന്നിവര്‍ക്കാണ് ലഭിച്ചത്. 2016-17 ലെ കാര്‍ട്ടൂണ്‍ സംസ്ഥാന പുരസ്‌കാരം സിറാജ് ദിനപത്രത്തിലെ സ്റ്റാഫ് സബ് എഡിറ്റര്‍ കം കാര്‍ട്ടൂണിസ്റ്റായ കെ.ടി. അബ്ദുല്‍ അനീസിനാണ്. കാര്‍ട്ടൂണ്‍ ഹോണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനും തൃശൂര്‍ സ്വദേശിയായ ദിന്‍രാജിനുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.