താന്ന്യത്ത് വിള ആരോഗ്യ കേന്ദ്രം തുടങ്ങി

അന്തിക്കാട്: താന്ന്യം പഞ്ചായത്തിൽ വിള ആരോഗ്യ കേന്ദ്രം തുടങ്ങി. കർഷകർക്ക് കൃഷിയിൽ വൈദഗ്ധ്യം നൽകുന്നതിനും കാലാകാലങ്ങളിൽ ചെയ്യേണ്ട വിളകൾ, നൂതന കൃഷി രീതികൾ, ജൈവകൃഷി മുറകൾ, രോഗം-കീടനിയന്ത്രണമാർഗങ്ങൾ, മണ്ണ് പരിശോധന എന്നിവ കർഷകർക്ക് ലഭ്യമാക്കുന്നതിനുമാണ് കൃഷി വകുപ്പ് കേന്ദ്രം ആരംഭിച്ചത്. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗീതാഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ എൽ. ജയശ്രീ പദ്ധതി വിശദീകരിച്ചു. എലൈറ്റ് സൂപ്പർ മാർക്കറ്റ് എം.ഡി ടി.ആർ. വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. ശ്രീദേവി എന്നിവർ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്തംഗങ്ങളായ ഷീല വിജയകുമാർ, സിജി മോഹൻദാസ്, താന്ന്യം പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡൻറ് രതി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബാബു വിജയകുമാർ, ടി.കെ. പരമേശ്വരൻ എന്നിവരും, പി.ആർ. ശ്രീലത, സിബി പേരായിൽ, താന്ന്യം കൃഷി ഓഫിസർ ഡോ. എ.ജെ. വിവൻ സി, വി.ആർ, നരേന്ദ്രൻ, പി. കൃഷ്ണനുണ്ണി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.