കൊടുങ്ങല്ലൂർ: ബധിരനും മൂകനുമായ ഡി.വൈ.എഫ്.െഎ പ്രവർത്തകനെ എസ്.ഡി.പി.െഎക്കാർ മർദിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.െഎ പ്രവർത്തകർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. കൊടുങ്ങല്ലുർ ചന്തപ്പുര കിഴക്ക് ഉൗഴുവത്ത് കടവ് ചേനത്ത് സന്തോഷിനാണ് (41) മർദനമേറ്റത്. ബുധനാഴ്ച രാത്രി പത്തോടെ കൊടുങ്ങല്ലൂർ നഗരത്തിൽ തെക്കേനടയിലാണ് സംഭവം. മാക്സിെൻറ 200ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കൊടുങ്ങല്ലൂരിൽ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ പോസ്റ്റർ ഒട്ടിക്കാൻ വന്നതായിരുന്നു സന്തോഷ്. എസ്.ഡി.പി.െഎക്കാരും പോസ്റ്റർ പതിക്കാൻ വന്നതായിരുന്നു. ഇരുവരും പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സന്തോഷിനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഡി.വൈ.എഫ്.െഎ നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. സന്തോഷിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ബോധപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് എസ്.ഡി.പി.െഎ നടത്തുന്നതെന്നും വിശാലമായ മൂല്യബോധത്തിൽ നിന്നുകൊണ്ട് നടത്തുന്ന പരിപാടിയോടുള്ള അസഹിഷ്ണുതയാണ് സൂചിപ്പിക്കുന്നതെന്നും സംഘാടക സമിതി ചെയർമാൻ െക.ആർ. ജൈത്രൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.