ചാവക്കാട്: ദേശീയപാത വികസനത്തിെൻറ പേരിൽ പ്രയാസമനുഭവിക്കുന്നവരുടെ വിഷയത്തിൽ ഗുരുവായൂർ എം.എൽ.എ അടിയന്തിരമായി ഇടപെടണമെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ഉത്തര മേഖല കൺവീനർ സി. ഷറഫുദ്ധീൻ ആവശ്യപ്പെട്ടു. പുതിയ വിജ്ഞാപനമനുസരിച്ചുള്ള അലൈമെൻറിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നേരത്തെ ബാധിച്ചവരെ വീണ്ടും ബാധിക്കുന്ന സ്ഥിതിയാണുള്ളത്. പഴയ വീടുകൾ പുനർനിർമിച്ചവർ നേരത്തെയുള്ള അലൈൻമെൻറിൽ നിന്നും മാറി പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങി നിർമിച്ചവയെയും ബാധിക്കും. ഇത് ഒരിക്കലും നീതീകരിക്കാനാവില്ല. തുല്യമായി ഭൂമിയേറ്റെടുക്കുമെന്ന സർക്കാറിെൻറ പ്രഖ്യാപനംപോലും നടപ്പായില്ല. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ വിഷയത്തിൽ ഇടപെടാൻ ജനപ്രതിനിധി എന്ന നിലയിൽ ഉത്തരവാദിത്തമുണ്ട്. ഇരകളെ വീണ്ടും ഇരകളാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.