ഫിജികാർട്ട്.​കോമുമായി ബോബി ചെമ്മണ്ണൂർ

തൃശൂർ: ലോകത്തെ ആദ്യ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം എന്ന് അവകാശപ്പെടുന്ന ഫിജികാർട്ട്.കോം ഇന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ചുരുങ്ങിയകാലംകൊണ്ട് യു.എ.ഇയിൽ നേടിയ സ്വീകാര്യതയുടെ ചുവടുപിടിച്ചാണ് കമ്പനി വിപുലീകരണത്തിന് തയാറെടുക്കുന്നതെന്ന് ഫിജികാർ‌ട്ട് ചെയർമാനും ചെമ്മണ്ണൂർ ഇൻറർ‌നാഷനൽ ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ഡോ. ബോബി ചെമ്മണ്ണൂർ വാർത്തസമ്മേളനത്തിൽ പറ‍ഞ്ഞു. ഡയറക്ട് മാർക്കറ്റിങും ഇ-കോമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചാണ് പ്രവർത്തനം. ജൂലൈ എട്ടിന് ഉച്ചക്ക് രണ്ടിന് അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സ​െൻററിൽ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. നടി തമന്ന മുഖ്യാതിഥിയാകും. 2016 ഒക്ടോബറിൽ ദുബൈയിലാണ് ഫിസിക്കൽ ആൻഡ് ഡിജിറ്റൽ മാതൃക (ഫിജിടെൽ) ആദ്യമായി പരീക്ഷിച്ചത്. ഒാൺലൈൻ പ്ലാറ്റ്ഫോമിനുള്ളിൽ തന്നെ സൗജന്യമായി പാർട്ണർ സ്റ്റോറുകൾ ആരംഭിച്ച് ആർക്കും ബിസിനസ് നടത്താനും ലാഭവിഹിതം നേടാനും കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഫിജികാർട്ട്.കോമിലെ ഉൽപന്നങ്ങൾ തന്നെയാണ് വെബ്സൈറ്റിലെ പാർട്ണർ സ്റ്റോറുകളിലുമുണ്ടാകുക. വാർത്തസമ്മേളനത്തിൽ ഫിജികാർട്ട് സി.ഇ.ഒ ഡോ. ജോളി ആൻറണി, അനീഷ് കെ. ജോയ്, വി.പി. സജീവ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.