കൊടുങ്ങല്ലൂർ: ട്രാൻസ്െജൻഡറിന് സ്വകാര്യ ബസിൽ ക്രൂര മർദനം. മൂത്തകുന്നം ഗോതുരുത്ത് പള്ളിപറമ്പിൽ ജെൻസനാണ് (ജിത്തു) മർദനമേറ്റത്. ഗുരുവായൂർ -പറവൂർ റൂട്ടിൽ സർവിസ് നടത്തുന്ന എസ്.എൻ ട്രാൻസ്പോർട്ട് ബസിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഗോതുരുത്ത് സ്വദേശി ദാസനാണ് മർദിച്ചതെന്ന് കൊടുങ്ങല്ലൂർ െപാലീസിൽ പരാതി നൽകാൻ എത്തിയ ജിത്തു പറഞ്ഞു. കൊടുങ്ങല്ലൂരിൽ നിന്ന് ബസിൽ കയറിയ ജിത്തുവിനെ പെൺവേഷം കെട്ടുന്നതെന്തിനെന്ന് ചോദിച്ച് മുടിക്ക് കുത്തിപ്പിടിച്ച് ബസിൽ ഇടിച്ചു. ചവിട്ടുകയും തൊപ്പി വലിച്ചെറിയുകയും ചെയ്തു. ടീഷർട്ട് കീറി. മർദനത്തിൽ അവശനായ ജിത്തു സുഹൃത്തിനൊപ്പമാണ് കൊടുങ്ങല്ലൂരിൽ തിരിച്ചെത്തിയത്. കൂലിപ്പണിയെടുത്ത് നിത്യവൃത്തി കഴിക്കുന്ന ജിത്തു ഇപ്പോൾ അഴീക്കോട് മേനോൻ ബസാറിലാണ് താമസം. വീട്ടുകാരെ കാണാൻ മൂത്തകുന്നത്ത് പോകുന്നിനിെടയാണ് മർദനമേറ്റത്. കേരളത്തിൽ ആദ്യമായി ആധാർ ലഭിച്ച ട്രാൻസ്െജൻഡറാണ് ജിത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.