കുന്നംകുളം: കെ.എസ്.ആര്‍.ടി.സി ഇലക്‌ട്രിക് ബസ് കുന്നംകുളം വഴി സര്‍വിസ് നടത്തുന്നത് കാണാൻ വൻ ജനാവലി. ഗുരുവായൂരില്‍ നിന്ന് കുന്നംകുളം വഴി എറണാകുളത്തേക്കാണ് വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സര്‍വിസ് ആരംഭിച്ചത്. ഉച്ചക്ക് 1.30 ന് കുന്നംകുളത്തെ കെ.എസ്.ആര്‍.ടി.സി ബസ്സ്‌റ്റോപ്പില്‍ ബസ് എത്തിച്ചേര്‍ന്നു. നഗരസഭ അധ്യക്ഷ സീതാരവീന്ദ്രന്‍ ഫ്ലാഗ്ഓഫ് ചെയ്തു. ഫ്ലാഗ്ഓഫിന് ശേഷം നഗരസഭ അധ്യക്ഷ സീതാരവീന്ദ്രനും കൗണ്‍സിലര്‍ നിഷാ ജയേഷും കേച്ചേരി വരെ ബസില്‍ യാത്ര ചെയ്തു. ശബ്‌ദരഹിതമായതിനാല്‍ യാത്ര വളരെ സുഗമമാണെന്നും അധ്യക്ഷ അഭിപ്രായപ്പെട്ടു. ജനപക്ഷം മണ്ഡലം കാമ്പയിൻ കുന്നംകുളം: വെൽഫെയർ പാർട്ടി കുന്നംകുളം മണ്ഡലം ജനപക്ഷം കാമ്പയിൻ മണ്ഡലം അസി.സെക്രട്ടറി എം.എ. കമറുദ്ദീനിൽ നിന്ന് കോപ്പി ഏറ്റുവാങ്ങി അൽ അമീൻ ഹോസ്പിറ്റൽ ഡയറക്ടർ എം.എം. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എ. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എം.കെ. അസ്ലം എന്നിവർ മുഖ്യാതിഥിയായി. ഡോ. നഫീസ, കരീം പന്നിത്തടം, സുലൈഖ അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.