കേരള കലാമണ്ഡലം ഹോസ്​റ്റലിൽ പകർച്ചവ്യാധി

വടക്കാഞ്ചേരി: കേരള കലാമണ്ഡലം ഹോസ്റ്റലിൽ നിന്ന് പകർച്ചവ്യാധി പനി ബാധിച്ച് പെൺകുട്ടികളടക്കം 23 പേർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ചെറുതുരുത്തി വള്ളത്തോൾ നഗർ കേരള കലാമണ്ഡലത്തിലെ ഹോസ്റ്റലിലെ 18 പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമാണ് വ്യാഴാഴ്ച രാത്രി വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടാണ് ചികിത്സ തേടിയത്. വിവരമറിഞ്ഞ് രക്ഷിതാക്കൾ ആശുപത്രിയിലെത്തി. വിദ്യാർഥികളിൽ ചിലർക്ക് ആശുപത്രിയിൽ കിടത്തിച്ചികിത്സ നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.