കയ്പമംഗലം: ആഹാര സാധനങ്ങളില്‍ മായം കലര്‍ത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍പാഷ. കയ്പമംഗലത്ത് സധൈര്യം കൂട്ടായ്മ സംഘടിപ്പിച്ച സ്തനാര്‍ബുദ ബോധവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മായം കലരാത്ത ഒരു സാധനവും ഇന്ന് കിട്ടാനില്ല. ഇതുമൂലം മനുഷ്യന് ജിവിക്കാനുള്ള അവകാശം നഷ്ടപ്പെടുകയാണ്. 'സധൈര്യം കൂട്ടായ്മ' ചെയര്‍മാന്‍ പി.എ. അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. അർബുദ ചിക്തിസ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരനുള്ള കർമശ്രേഷ്ഠ പുരസ്‌കാരം കെമാല്‍പാഷ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ ബൈന പ്രദീപ്, ടി.വി. സുരേഷ് ബാബു, ജനപ്രതിനിധികളായ ഷീന വിശ്വന്‍, ലൈല മജീദ്, ഗീത മോഹന്‍ദാസ്, എം.യു. ഉമറുല്‍ഫാറൂഖ്, പി.എ. സജീര്‍ തുടങ്ങിയവർ സംസാരിച്ചു. സ്തനാര്‍ബുദവും പ്രതിരോധവും ചികിത്സയും എന്ന വിഷയത്തില്‍ ഡോ. വി.പി. ഗംഗാധരന്‍ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.