ഓട്ടോകൾ കൂട്ടിയിടിച്ച് അഞ്ച്​ പേർക്ക് പരിക്ക്

പെരുമ്പിലാവ്: ഓട്ടോകൾ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. ചങ്ങരംകുളം സ്വദേശികളായ കുന്നത്ത് ബാബുരാജ് (61), ഭാര്യ ഗായത്രി ( 51), കോണത്ത് വീട്ടിൽ വിജില (24), മകൻ അനിരുദ്ധ് (ഒരു വയസ്സ്), ചാലിശേരി കണ്ടംപുള്ളി ബിജി (28) എന്നിവർക്കാണ്പരിക്കേറ്റത്. ശനിയാഴ്ച രാത്രി എട്ടരയോടെ ചാലിശേരിയിലായിരുന്നു അപകടം. പരിക്കേറ്റവരെ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകളോടെ ബാബുരാജിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.