ചാവക്കാട്: വട്ടേക്കാട് സഹകരണ ബാങ്ക് വായ്പ അപേക്ഷ നിഷേധിക്കുന്നെന്ന് പരാതി. എല്ലാ രേഖകളും അംഗത്വവും ഉണ്ടായിട്ടും വായ്പ നിഷേധിച്ചെന്നാരോപിച്ച് വട്ടേക്കാട് വലിയകത്ത് ലത്തീഫിെൻറ മകൻ അക്ബറാണ് സർവിസ് സഹകരണ ബാങ്കിനെതിരെ ജില്ല സബ് രജിസ്ട്രാറിന് പരാതി നൽകിയത്. വ്യാഴാഴ്ചയാണ് അക്ബർ വായ്പക്ക് അപേക്ഷിച്ചത്. ബാങ്കിൽ മറ്റു ബാധ്യതയില്ലെന്നും അവസാന നിമിഷം വായ്പ നിഷേധിച്ചതിെൻറ കാരണമെന്തെന്ന് വ്യക്തമാക്കിയില്ലെന്നും പരാതിയിൽ പറയുന്നു. ബാങ്ക് അധികൃതർ സ്വജനപക്ഷപാതവും രാഷ്ട്രീയ വിവേചനവുമാണ് നടത്തുന്നതെന്നും ഇയാൾ ആരോപിച്ചു. അതേസമയം ബാങ്ക് വായ്പ നിഷേധിച്ചെന്ന അക്ബറിെൻറ ആരോപണം വാസ്തവമല്ലെന്ന് ബാങ്ക് ഭരണസമിതി അംഗം സി.വി. സുബ്രഹ്മണ്യൻ അറിയിച്ചു. അപേക്ഷക്കൊപ്പം ജാമ്യക്കാരനായി ഉൾപ്പെടുത്തിയ ആളെ മാറ്റണമെന്ന് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇത് അറിയിച്ച ഉടൻ ബാങ്കിൽ സമർപ്പിച്ച അപേക്ഷ തിരിച്ച് വാങ്ങി അവിടെ വെച്ച് കീറിക്കളയുകയാണ് അപേക്ഷകൻ ചെയ്തത്. നിലവിൽ ഇദ്ദേഹത്തിെൻറ അപേക്ഷ ബാങ്കിൽ ഇല്ലെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. മുസ്ലിം ലീഗ് പ്രതിനിധികൾ നിയന്ത്രിക്കുന്ന ബാങ്ക് വായ്പ നിഷേധിച്ചതിനെതിരെ ഐ.എൻ.എൽ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. വട്ടേക്കാട് സർവിസ് സഹകരണ ബാങ്കിെൻറ രാഷ്ട്രീയ വിവേചനവും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്നും രാഷ്ട്രീയംനോക്കി വായ്പ കൊടുക്കുന്നത് ജനങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യലാണെന്നും ആരോപിച്ചു. പി. മൊയ്തു അധ്യക്ഷത വഹിച്ചു. പി.എം. നൗഷാദ്, ആർ.എച്ച്. സൈഫുദ്ദീൻ, കെ.എച്ച്. ഫൈസൽ, പി.ബി. സുൽഫിക്കർ, നിഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.