തൃശൂർ: സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറിയായി എം.എം. വര്‍ഗീസിനെ െതരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ സാന്നിധ്യത്തിൽ, സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍. ബാലെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല കമ്മിറ്റി യോഗമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ല സെക്രട്ടറിയായിരുന്ന കെ. രാധാകൃഷ്ണന്‍ കേന്ദ്ര കമ്മിറ്റി അംഗമായി െതരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമാണ് എം.എം. വര്‍ഗീസ്. 1970ൽ പാർട്ടി അംഗമായ അദ്ദേഹം പാണഞ്ചേരി പഞ്ചായത്തിലെ മാരായ്ക്കൽ സ്വദേശിയാണ്. ചാലാംപാടത്ത് മേലേത്ത് മത്തായി-മറിയ ദമ്പതികളുടെ മകനാണ്. ഒല്ലൂർ, തൃശൂർ ഏരിയ കമ്മിറ്റികളുടെ സെക്രട്ടറി, ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991ൽ ജില്ല കൗൺസിലിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. 2006ൽ ഒല്ലൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ശാസ്ത്ര ബിരുദധാരിയാണ്. ഭാര്യ: സിസിലി. മക്കൾ: ഹണി വർഗീസ് (ജഡ്ജ്, സി.ബി.െഎ സ്പെഷൽ കോടതി, എറണാകുളം), സോണി വർഗീസ് (നഴ്സിങ് പ്രഫസർ, കോലഞ്ചേരി മെഡിക്കൽ കോളജ്), േടാണി വർഗീസ് (എൻജിനീയർ, റബ്കോ, കോട്ടയം). കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീന്‍, പി.കെ. ബിജു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.