ചാവക്കാട്: വളയംതോട് പാലത്തിനു സമീപം തള്ളിയ അറവ് മാലിന്യം നാട്ടുകാർക്ക് ദുരിതമാകുന്നു. പുന്നയൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളൽ പതിവായിട്ടും അധികൃതർ കർശന നടപടിയെടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപം. അവിയൂർ വളയം തോട് കുരഞ്ഞിയൂർ റോഡ് വക്കിലാണ് ചാക്കുകളിൽ നിറച്ച കോഴി അവശിഷ്ടം രാത്രി തള്ളിയത്. മഴ പെയ്ത് അഴുകിയ മാലിന്യത്തിൽനിന്ന് ദുർഗന്ധം ഉയരുകയാണ്. സ്കൂൾ ബസുകളുൾെപ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്. കനോലി കനാൽ തീരത്തും റോഡ് വക്കിലും അറവ് മാലിന്യം തള്ളുന്നത് പതിവാണ്. രണ്ട് ദിവസം മുമ്പ് തെക്കേ പുന്നയൂരിൽ ഷാജി ഹാൾ റോഡിൽ മാലിന്യം തള്ളാനെത്തിയവരെ പഞ്ചായത്ത് അംഗം മുനാഷ് മച്ചിങ്ങൽ, നാട്ടുകാരായ അൻസാർ പറപ്പുരയിൽ, നസീർ വെട്ടിക്കാട്ട്, നാസർ പയക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. വടക്കേക്കാട് മണികണ്ഠേശ്വം ഭാഗെത്ത കല്യാണവീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാണ് ഇവിടെ തള്ളിയത്. കൊണ്ടുവന്നവരെ കൈയോടെ പിടികൂടി തള്ളിയ മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തു. പഞ്ചായത്തിൽ നാലാം കല്ല്, മന്ദലാംകുന്ന് പാലങ്ങൾക്ക് സമീപം അറവ് മാലിന്യം തള്ളുന്നത് പതിവായതിനാൽ ഈ മേഖല സ്ഥിരം ദുർഗന്ധ പ്രദേശങ്ങളായി മാറി. മൂന്നാഴാഴ്ച മുമ്പ് ഗുരുവായൂരിൽ നിന്ന് കക്കൂസ് മാലിന്യം തള്ളിയത് അകലാട് അഞ്ചാം കല്ലിൽ ജനവാസ പ്രദേശം കൂടിയായ ദേശീയ പാതയോരത്തായിരുന്നു. ഇത് വാർത്തയായിരുന്നു. ഇവിടം ക്ലോറിനേഷൻ ചെയ്യാൻ പോലും പഞ്ചായത്ത് അധികൃതകർ തയാറായില്ല. മഴക്കാല ശുചീകരണത്തിെൻറ പേരിൽ വിവിധ പരിപാടികൾക്കായി പഞ്ചായത്തും ആരോഗ്യ അധികൃതരും ലക്ഷങ്ങൾ ചെലവിടുമ്പോഴും ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല. മേഖലയിലെ കോഴിക്കടകളിൽ നിന്ന് കിലോ അഞ്ച് രൂപ പ്രകാരം കോഴി അവശിഷ്ടം വാങ്ങുന്നവരാണ് സംസ്കരിക്കാതെ കാണുന്നിടത്ത് തള്ളുന്നത്. വർഷങ്ങളായി തുടരുന്ന ഈ പ്രവൃത്തി അവസാനിപ്പിക്കാൻ പഞ്ചായത്ത്, ആരോഗ്യ, പൊലീസ് അധികൃതർ ശ്രമിക്കുന്നില്ല. മുമ്പ് വടക്കേക്കാട് പൊലീസ് സ്റ്റേഷന് മുന്നിൽ പോലും കോഴി അവശിഷ്ടം തള്ളിയ സംഭവമുണ്ടായിട്ടുണ്ട്. ഇതിെൻറ പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പോലും അന്നും പൊലീസിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.