തുറക്കുളം മാർക്കറ്റ്: തടസ്സങ്ങൾ മറികടന്ന് നിർമാണം നടത്തും -സീത രവീന്ദ്രൻ

കുന്നംകുളം: തുറക്കുളം മാർക്കറ്റ് നിർമാണം സംബന്ധിച്ച് ഹൈകോടതി വിധി നഗരസഭ അറിഞ്ഞിട്ടില്ലെന്ന് ചെയർപേഴ്സൻ കൗൺസിലിൽ അറിയിച്ചു. നിർമാണ പ്രവർത്തനത്തിന് തടസ്സമായ ഹൈകോടതി വിധിയെ കുറിച്ച് കോൺഗ്രസ് അംഗം പി.ഐ. തോമസാണ് ചൂണ്ടിക്കാട്ടിയത്. കോടതി ഉത്തരവ് യഥാസമയം നഗരസഭയെ അറിയിക്കാതെയും സദാസമയങ്ങളിൽ നിയമോപദേശം തരാത്തതും സ്റ്റാൻഡിങ് കൗൺസിലി​െൻറ വീഴ്ചയാണെന്നും ആ സാഹചര്യത്തിൽ സ്റ്റാൻഡിങ് കൺസിലിനെ മാറ്റണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനെ സി.പി.എം അംഗങ്ങൾ എതിർത്തു. വിധി ലഭിച്ചില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് ആർ.എം.പി അംഗം സോമൻ ചെറുകുന്ന് പറഞ്ഞു. നിർമാണ ചുമതല നൽകിയത് രണ്ട് കമ്പനിക്കല്ലെന്ന് വാദിക്കുന്ന പക്ഷം ഒരു കമ്പനിയാന്നെന്ന് തെളിയിക്കാൻ നഗരസഭക്ക് കഴിയുമോയെന്ന് സോമൻ വെല്ലുവിളിച്ചു. തുറക്കുളം മാർക്കറ്റിന് എതിരെ നിൽക്കുന്നത് കൗൺസിലിനകത്തുള്ളവരാണ്. തടസ്സങ്ങൾ മറികടന്ന് നിർമാണം നടത്തുമെന്നും കോടതി ഉത്തരവ് ലഭിച്ചാൽ നിയമപരമായ രീതിയിൽ മുന്നോട്ടുപോകുമെന്നും ചെയർപേഴ്സൻ സീത രവീന്ദ്രൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.