ചാവക്കാട്: ഇരട്ടപ്പുഴയിൽ . ഇരട്ടപ്പുഴ കോളനിക്കു കിഴക്കു ഭാഗം പരേതനായ കറുത്താറന്‍ രാഘവെൻറ ഭാര്യ ആലിപ്പിരി മങ്കക്കാണ് (72) പരിക്കേറ്റത്. മുഖത്തും കൈക്കുമുൾെപ്പടെ ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ കടിയേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം. മങ്ക വീടിന് മുറ്റത്തുനിൽക്കുമ്പോൾ ഓടിയെത്തിയ തെരുവു നായ് അവരുടെ നേർക്ക് ചാടി വീഴുകയായിരുന്നു. നായയുടെ കടിയേറ്റ് നിലത്ത് വീണ മങ്കയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പരിസരവാസിയായ യുവതിയാണ് നായയിൽ നിന്ന് മങ്കയെ രക്ഷിച്ചത്. സമീപത്ത് കിടന്ന പൈപ്പ് കൊണ്ട് അവർ അടിച്ചതോടെയാണ് നായ് പിന്തിരിഞ്ഞത്. അതിനുശേഷം അകലേക്ക് ഓടിയ നായ് വഴി യാത്രക്കാരിയായ മറ്റൊരു സ്ത്രീയെയും ആക്രമിക്കാന്‍ ശ്രമിച്ചു. ൈകയിലുണ്ടായിരുന്ന ബാഗ് കൊണ്ട് അവർ തടഞ്ഞതിനാല്‍ കടിയേറ്റില്ല. ബാഗ് നായ കടിച്ചുപൊളിച്ചു. ഇവിടെ നിന്ന് ഓടിയ നായയെ പിന്നീട് ചത്ത നിലയിൽ ബ്ലാങ്ങാട് കാട്ടിലെ പള്ളിക്ക് പടിഞ്ഞാറ് ഭാഗത്ത് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.