കലാപാഠം പദ്ധതി ചരിത്രത്തിൽ ആദ്യം -മന്ത്രി രവീന്ദ്രനാഥ്​

തൃശൂർ: കേരളത്തി​െൻറ ചരിത്രത്തില്‍ ആദ്യമായി . കുട്ടികളിലെ കലാകാരന്മാരെ കണ്ടെത്തിയാല്‍മാത്രം പോര. അവരുടെ കലാവാസനകള്‍ പരിപോഷിപ്പിച്ച് വളര്‍ത്തിയെടുക്കണം. ഇതാണ് കലാപാഠം പദ്ധതികൊണ്ട് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രാപ്യമാകുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം സമഗ്ര വളര്‍ച്ചക്ക് എന്ന ആശയത്തിലൂന്നിയാണ് വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. പരീക്ഷകളില്‍ മാത്രമല്ല ജീവിതത്തിലും വിദ്യാര്‍ഥികള്‍ എ പ്ലസ് നേടണം. ഏതു മേഖലയിലും മികവിലേക്കെത്തുക എന്നതാവണം ഓരോ വിദ്യാര്‍ഥിയുടെയും ലക്ഷ്യം. കലാമേഖലയില്‍ എറ്റവും മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുക എന്നതാണ് കലാപാഠം പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വകുപ്പ് കേരള സംഗീത നാടക അക്കാദമിയുമായി സഹകരിച്ചാണ് എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ പദ്ധതി വിശദീകരിച്ചു. കലാമണ്ഡലം ക്ഷേമാവതി, ഡോ. ഗായത്രി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ സ്വാഗതവും പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജെസി ജോസഫ് നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന സൗജന്യ നൃത്തകലാ പരിശീലന പദ്ധതി 'കലാപാഠം' ഉദ്ഘാടനം ചെയ്യാനെത്തിയ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കേരള സംഗീത നാടക അക്കാദമിയില്‍ കലാപാഠം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.