കൊച്ചിൻ പാലം സംരക്ഷിക്കാനുള്ള ശ്രമം അസാധ്യം -

ചെറുതുരുത്തി: കൊച്ചിൻ പാലം സംരക്ഷിക്കാൻ ശ്രമിക്കുന്നത് സാധ്യമല്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പഴയ കൊച്ചിൻ പാലത്തി​െൻറ ഫൗണ്ടേഷൻ ശരിയല്ലെന്നും ആവശ്യമെങ്കിൽ നടപ്പാതയാക്കി മാറ്റുക മാത്രമാണ് ഏക മാർഗമെന്നും അദ്ദേഹം പറഞ്ഞു. തൂണുകൾ പലതിനും ബലക്ഷയമുണ്ട്. പുതിയ പാലം വീതി കൂട്ടി പണിയണം. നിർബന്ധമാണെങ്കിൽ നടപ്പാതയാക്കി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. വഴിമുടക്കിയുള്ള നിർമാണം കേരളത്തിലെ ദയനീയ കാഴ്ച ചെറുതുരുത്തി: വഴിമുടക്കി നടത്തുന്ന നിർമാണം കേരളത്തിലെ ദയനീയ കാഴ്ചയാണെന്ന് ഇ. ശ്രീധരൻ. ചെറുതുരുത്തി ഷൊർണൂർ റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. പുഴയ്ക്കൽ പാലത്തിനു സമീപം ഒരു മണിക്കൂറാണ് താൻ കുരുക്കിൽപെട്ടതെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സംവിധാനം ഒരുക്കിയ ശേഷമാകണം നിർമാണ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി ക്ലബ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് പൂക്കാട്ടിരി അധ്യക്ഷത വഹിച്ചു. വള്ളത്തോൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.സുലൈമാൻ, നഗരസഭ അധ്യക്ഷ വിമല, റോട്ടറി അസി. ഗവർണർ ഗീത ഏബ്രഹാം, സെയ്ത് മുളയ്ക്കൽ, കെ.എസ്.ഹംസ, അമ്പലക്കാട്ട് റാം മോഹൻ, കെ.രാജ് മോഹൻ, എസ്.പ്രഭാശങ്കർ, ഡോ.വിശാൽ കോര, രവി, എം.പ്രശാന്ത് എന്നിവർ സംസരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.