തൃശൂർ: കാർഷികാവശ്യത്തിന് പീച്ചി ഡാമിൽ നിന്നും വ്യാഴാഴ്ച മുതൽ വെള്ളം ലഭിക്കും. കലക്ടർ ഡോ.എ. കൗശിഗെൻറ സാന്നിധ്യത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് വെള്ളം തുറന്നു വിടാനുള്ള തീരുമാനം. വെള്ളം ലഭിക്കാത്തതിനെ തുടർന്ന് നെൽകൃഷി ഉണങ്ങി തുടങ്ങിയതിൽ കർഷകരുടെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കലക്ടർ യോഗം വിളിച്ചത്. വെള്ളം ലഭിക്കാത്തതിനാൽ അവണൂര്‍, കോലഴി പഞ്ചായത്തുകളിലെ നെൽ കര്‍ഷകർ പ്രതിസന്ധിയിലായിരുന്നു. 13വരേക്കാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം നെല്ല് കൃഷിക്കായി ഡാം തുറന്നെങ്കിലും മുണ്ടത്തിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൊയ്ത്ത് ആരംഭിച്ചതിനാല്‍ പത്ത് ദിവസം നേരത്തേ അടക്കുകയായിരുന്നു. പാണഞ്ചേരി, മാടക്കത്തറ എന്നീ പ്രദേശങ്ങളില്‍ കൊയ്ത്ത് നടക്കുന്നതിനാല്‍ ഇവിടേക്കുള്ള ബ്രാഞ്ച് കനാലുകള്‍ പൂര്‍ണമായും അടച്ചിടും. അതുകൊണ്ട് തന്നെ കോലഴി, അവണൂര്‍, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തിനകം വെള്ളം എത്തുന്നതിന് സാധിക്കും. ഇറിഗേഷന്‍ എക്സി. എൻജിനീയര്‍ രാധാകൃഷ്ണന്‍, അനില്‍ അക്കര എം.എല്‍.എ യുടെ പ്രതിനിധി കെ.എ. ഐസക്ക്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.