തൃശൂർ/ചെറുതുരുത്തി: ഒറ്റനമ്പർ ചൂതാട്ട കേന്ദ്രത്തില്‍ നടന്ന പരിശോധനയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാളത്തോട് സ്വദേശി കറുത്തേരിയില്‍ നിവാസ് (35 ), വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി വാലപറമ്പില്‍ എസ്. സമേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ഷാഡോ പൊലീസും തൃശൂർ ഈസ്റ്റ് െപാലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്. പണവും ഒറ്റനമ്പർ ചൂതാട്ടത്തിന് ഉപയോഗിക്കുന്ന നിരവധി ലോട്ടറികളും മറ്റു സാധന സാമഗ്രികളും കണ്ടെടുത്തു. ഗോവ ലോട്ടറി നറുക്കെടുപ്പ് ഫലത്തിനെ അടിസ്ഥാനമാക്കിയാണ് ഇവരുടെ ചൂതാട്ടമെന്ന് പൊലീസ് പറഞ്ഞു. ചൂതാട്ട കേന്ദ്രത്തില്‍ എത്തുന്ന ആളുകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള നമ്പറില്‍ അവർ ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള എണ്ണം നമ്പറുകള്‍ പ്രത്യേകം തയാറാക്കിയ പേപ്പറുകളില്‍ നൽകും. ഒരു നമ്പറിന് 12 രൂപയാണ് ഈടാക്കിയിരുന്നത്. ഒരാൾക്ക് യഥേഷ്ടം നമ്പറുകൾ വാങ്ങാം. ഗോവയില്‍ മണിക്കൂർ ഇടവിട്ട് ഓൺലൈനിൽ തത്സമയം നടക്കുന്ന രാജശ്രീ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഫലത്തില്‍ സമ്മാനാർഹമാകുന്ന നാലക്ക നമ്പറിെൻറ മൂന്നാമത്തെ ഒറ്റ നമ്പറിനാണ് സമ്മാനം നൽകുക. ശരിയായ ഒരു നമ്പറിന് 100 രൂപ വീതമാണ് സമ്മാനം. നിരവധി ആളുകളാണ് ഇവരുടെ വലയില്‍ വീണ് വൻതോതില്‍ ചൂതാട്ടം നടത്തി പണം നഷ്ടമായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിറ്റി സ്പെഷല്‍ ബ്രാഞ്ച് എ.സി.പി സിനോജ്, ഈസ്റ്റ് സി.ഐ സേതു എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ വി.കെ.അന്‍സാർ എ.എസ്.ഐമാരായ പി.എം.റാഫി, എന്‍.ജി.സുവ്രതകുമാർ, സീനിയർ സിവില്‍ പൊലീസ് ഓഫിസറായ കെ.ഗോപാലകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫിസർമാരായ ടി.വി.ജീവന്‍, പി.കെ.പഴനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി. വിപിന്‍ദാസ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പരിശോധന നടത്തിയത്. ഇതിനിടെ, കേരള സര്‍ക്കാര്‍ ലോട്ടറിയുടെ സമ്മാനപ്രവചനത്തിെൻറ മറവില്‍ ചൂതാട്ടം നടത്തിവന്ന വന്‍ സംഘത്തിെൻറ കണ്ണി ദേശമംഗലത്ത് പിടിയിലായി. കറ്റവട്ടൂര്‍ മേലേപ്പാറ വീട് കുഞ്ഞൂട്ടിയെന്ന അബ്ദുൽ ഖാദെറയാണ് ചെറുതുരുത്തി എസ്.ഐ പി.കെ. പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ലോട്ടറിയുടെ അവസാന മൂന്ന് അക്കങ്ങള്‍ പ്രവചിക്കുന്നതാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.