ഗോഡ്സെ പരാജയപ്പെട്ട ഘാതകൻ-ഡോ.കെ. ജയകുമാർ തൃശൂര്‍: പരാജയപ്പെട്ട ഘാതകനാണ് നാഥുറാം വിനായക് ഗോഡ്‌സേയെന്ന് കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍. ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ 'ഗാന്ധിജിയെ അറിയുക, ഗാന്ധി ഘാതകരെ തിരിച്ചറിയുക' എന്ന പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലാന്‍ സാധിക്കാത്ത ഒന്നിനെയാണ് കൊന്നു എന്ന് അയാള്‍ ധരിച്ചത്. മൂന്ന് വെടിയുണ്ടകള്‍ക്ക് വധിക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല ഗാന്ധിജിയുടേത്. രക്തസാക്ഷിത്വത്തിെൻറ 70-ാം വര്‍ഷത്തിലും ഗാന്ധിജി കൂടുതല്‍ കരുത്തനായി വാഴുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.വി. കൃഷ്ണന്‍ നായര്‍, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ സംസാരിച്ചു. മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍. ബാലകൃഷ്ണന്‍ ഗാന്ധിചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍, മുന്‍ എം.എല്‍.എമാരായ പി.എ. മാധവന്‍, ടി.വി. ചന്ദ്രമോഹന്‍, ടി.യു. രാധാകൃഷ്ണന്‍, എം.കെ. പോള്‍സണ്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ ഐ.പി. പോള്‍, ടി.യു. ഉദയന്‍, ജോസ് വള്ളൂര്‍, ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, ഡോ. നിജി ജസ്റ്റിന്‍, കെ.പി.സി.സി ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ കെ.കെ. കൊച്ചുമുഹമ്മദ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ടി.ജെ. സനീഷ്‌കുമാര്‍, ഷാജി കോടങ്കണ്ടത്ത്, ബിജോയ് ബാബു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.