ശ്രീദേവി ജയരാജൻ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​

മുല്ലശ്ശേരി: -നാലാം വാർഡ് അംഗവും സി.പി.എം പ്രവർത്തകയുമായ ശ്രീദേവി ജയരാജനെ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തു. ശ്രീദേവിക്ക് ഒമ്പതും കോൺഗ്രസിലെ ബബിത ലിജോന് അഞ്ചും വോട്ടാണ് ലഭിച്ചത്. ബി.ജെ.പി അംഗം സബിത ചന്ദ്രൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ചാവക്കാട് സബ് രജിസ്ട്രാർ ജി.എൽ. സന്ധ്യ റാണി വരണാധികാരിയായിരുന്നു. എൽ.ഡി.എഫിലെ ധാരണ പ്രകാരം വൈസ് പ്രസിഡൻറ് സി.പി.െഎയിലെ ചന്ദ്രകല മനോജ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അനുമോദന യോഗത്തിൽ പ്രസിഡൻറ് എ.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. വിവിധ പാർട്ടി നേതാക്കളായ ഗീത ഭരതൻ, വി.കെ. രവീന്ദ്രൻ, പി.കെ. രാജൻ, എ.ആർ. സുഗുണൻ, മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.