ബസിൽനിന്ന് വീണ് വിദ്യാർഥികൾക്ക് പരിക്ക്

കൊടുങ്ങല്ലൂർ: കയറുന്നതിനിടെ ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. അപകടത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ.യും രക്ഷിതാക്കളും പൊലീസിൽ പരാതി നൽകി. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികളായ സുമയ്യ, സുവാന എന്നിവർക്കാണ് പരിക്കേറ്റത്. സ്കൂൾ വിട്ട് നഗരത്തിൽ പടിഞ്ഞാെറ നടയിൽനിന്ന് അഴീക്കോട് റുട്ടിൽ സർവിസ് നടത്തുന്ന സൂഹൈൽ ബസിൽ കയറുന്നതിനിടയിലാണ് സംഭവം. കയറുന്നതിനിടെ ബസ് മന്നോട്ട് എടുത്തപ്പോൾ കുട്ടികൾ വീഴുകയായിരുന്നു. ബസ് ജീവനക്കാർ നോക്കി നിൽക്കെയാണ് സംഭവം. പരിക്കേറ്റ വിദ്യാർഥിനികൾക്ക് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.