സ്ത്രീകൾ സമത്വം ഉൾക്കൊള്ളണം ^ക്യാപ്റ്റൻ രാധിക മേനോൻ

സ്ത്രീകൾ സമത്വം ഉൾക്കൊള്ളണം -ക്യാപ്റ്റൻ രാധിക മേനോൻ മേത്തല:- സമത്വം പ്രകൃതി നിയമമാണെന്നും അത് ഉൾക്കൊള്ളാൻ സ്ത്രീകൾ വിമുഖത കാണിക്കുന്നതാണ് സമകാലീന പ്രശ്നങ്ങൾക്ക് കാരണമെന്ന് രാഷ്ട്രപതിയുടെ പ്രഥമ വനിതപുരസ്കാരം നേടിയ ക്യാപ്റ്റൻ രാധിക മേനോൻ പറഞ്ഞു. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് കമ്മിറ്റിയുടെ ആദരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. മസ്ജിദി​െൻറ മിനിയേച്ചർ മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ് ഉപഹാരമായി നൽകി. മഹല്ല് ഇമാം സൈഫുദ്ദീൻ അൽ ഖാസ്മി അധ്യക്ഷത വഹിച്ചു. രാധിക മേനോനുള്ള അനുമോദന പത്രം അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ വായിച്ചു. സെക്രട്ടറി എസ്.എ. അബ്ദുൽ ഖയ്യും, ട്രഷറർ എ.കെ.കെ. നയന, വൈസ് പ്രസിഡൻറ് യു.എ. സെയ്തു മുഹമ്മദ്, ഇ.ബി. ഫൈസൽ, പി.എസ്.സി പരിശീലന കേന്ദ്രം പ്രിൻസിപ്പൽ സുലേഖ, നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. കൈസാബ്‌, മേത്തല സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ. സി.പി. രമേശൻ, കൗൺസിലർ എം.കെ. സഗീർ, കെ.എ. അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു. വയലാർ രാമവർമ അനുസ്മരണം മേത്തല:- കൊടുങ്ങല്ലൂർ പി.ജി അക്കാദമിയുടെ നേതൃത്വത്തിൽ വയലാർ രാമവർമ അനുസ്മരണം നടത്തി. കാവ്യ സദസ്സ് കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രസന്ന അനിൽ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർഥികളായ തൻസീറ, ആഷ്ന, സിൽന തുടങ്ങിയവർ കവിതകൾ ആലപിച്ചു. അധ്യാപകരായ രജനി ജയൻ, സീമ കുമാർ, സജിത മനോജ്, സീജ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.