തൃശൂർ: തട്ടത്തിൻ മറനീക്കിയെത്തിയ പ്രതിഷേധത്തോടെയാണ് നാടൻപാട്ട് വേദിയിലെ രണ്ടാം ദിനം തുടങ്ങിയത്. ശബ്ദവിന്യാസത്തെക്കുറിച്ച് ആദ്യദിനത്തിൽതന്നെ തുടങ്ങിയ കലഹം രണ്ടാംദിനം പ്രതിഷേധ കൊടുങ്കാറ്റായി മാറി. നാടൻപാട്ട് കലാകാരന്മാർ ഇടപെട്ട് മത്സരം മുടക്കുന്നതിലേക്കുവരെ എത്തി കാര്യങ്ങൾ. പരിഷ്കരിച്ച മാന്വൽ അനുസരിച്ച് 5000 വാട്സിെൻറ ശബ്ദ ഉപകരണങ്ങൾ ഉപേയാഗിക്കണമെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. ഒടുവിൽ കലോത്സവ ജനറൽ കൺവീനർ എ.ഡി.പി.ഐ ജെസി ജോസഫ് എത്തി 5000 വാട്സിെൻറ ശബ്ദം ക്രമീകരിക്കാൻ നിർദേശിച്ച് പ്രശ്നം പരിഹരിച്ചു. പിന്നീട് 11.30ഒാടെ മത്സരം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.