കണ്ണൂർ അറക്കൽ അലി രാജാവിെൻറ സ്ഥാനാരോഹണത്തിനായി കളരി അഭ്യാസിയും സംഗീതതാള ബോധങ്ങളിൽ കഴിവുമുണ്ടായിരുന്ന ഹൈന്ദവ മുക്കുവ വിഭാഗത്തിൽപെട്ട പൈതൽ മരക്കാൻ 1850കളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്നത്തെ കോൽക്കളിയെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ക്ഷേത്രകലകൾ അവതരിപ്പിച്ച് പരിചയമുള്ള മരക്കാൻ താളങ്ങളുടെ അകമ്പടിയോടെ പുതിയ ഒരുകലക്ക് രൂപം നൽകുകയായിരുന്നു. കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ വിവിധരൂപത്തിൽ കോൽക്കളി ഇന്ന് പ്രചാരത്തിലുണ്ട്. കോൽക്കളി, കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പലപേരുകൾ ഇൗ കളിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.