ഗുരുവായൂർ: 'പ്രിയപ്പെട്ട സഹോദരി സഹോദരന്മാെര, നല്ലവരായ നാട്ടുകാരെ, കലാകായിക പ്രേമികളെ... സൈക്കിൾ ഫ്രാൻസിസും ഡോൺ കമറുദ്ദീനും നേതൃത്വം നൽകുന്ന അഞ്ച് ദിവസം നീളുന്ന സൈക്കിള്‍ യജ്ഞം ഇന്ന് ഇവിടെ ആരംഭിക്കുകയാണ്. കലാകാരന്മാരെയും കായികാഭ്യാസികളെയും എന്നും പ്രോത്സാഹിപ്പിച്ച ചരിത്രം മാത്രമുള്ള നല്ലവരായ നിങ്ങളേവരുടെയും എല്ലാ സഹായ സഹകരണങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അനുഗ്രഹിക്കുക. ആശീർവദിക്കുക...' 1980െൻറ പകുതിവരെ സജീവമായിരുന്ന സൈക്കിൾ യജ്ഞത്തിെൻറ അനൗൺസ്മെൻറ് താമരയൂർ വെപ്പിൽ പാടത്ത് ഒരിക്കൽകൂടി മുഴങ്ങി. ഗൃഹാതുര സ്മരണകളുമായി ആരോഗ്യ ജീവന സംഘടനയായ ജീവ ഗുരുവായൂർ സംഘടിപ്പിച്ച സൈക്കിൾ ഉത്സവത്തിെൻറ ഭാഗമായാണ് അഞ്ച് ദിവസം നീളുന്ന സൈക്കിൾ യജ്ഞം ആരംഭിച്ചത്. സൈക്കിളിലെ വിവിധ അഭ്യാസ പ്രകടനങ്ങൾക്ക് പുറമെ നിഷാദിെൻറ നേതൃത്വത്തിലുള്ള മാജിക്കും മേഴ്സി കോളജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ 'റെക്കോഡ് ഡാൻസും' മറ്റുമായി പഴയ സൈക്കിൾ യജ്ഞത്തെ പുനരാവിഷ്കരിക്കുകയാണ് ജീവ പ്രവർത്തകർ. സംഭാവനയായി ലഭിക്കുന്ന സാധനങ്ങൾ ലേലം ചെയ്യലും ഉണ്ട്. യജ്ഞം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. പി.എ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആേൻറാ തോമസ്, ബഷീർ പൂക്കോട്, കെ.ടി. വിനോദ്, സൈസൺ മാറോക്കി, കൺവീനർ സി.ടി. വിനോദ്, സുലൈമാൻ അസ്ഹരി, രവി ചങ്കത്ത്, ഒ.വി. രാജേഷ്, കെ.കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. സൈക്കിളോട്ട മത്സരത്തിൽ തൊയക്കാവ് സ്വദേശി റോണി പുലിക്കോടൻ ഒന്നാം സ്ഥാനം നേടി. വനിത വിഭാഗത്തിൽ കെ.കെ. ഭവാനി ഒന്നാം സ്ഥാനം നേടി. സൈക്കിൾ യജ്ഞം ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.