കലാപങ്ങൾ ഇല്ലാതാക്കാൻ കലക്ക്​ കഴിയും ^സത്യൻ അന്തിക്കാട്​

കലാപങ്ങൾ ഇല്ലാതാക്കാൻ കലക്ക് കഴിയും -സത്യൻ അന്തിക്കാട് തൃശൂർ: കലാപങ്ങൾ ഇല്ലാതാക്കാൻ ഏറ്റവും നല്ല മാർഗം കലയാെണന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. സ്കൂൾ കലോത്സവത്തി​െൻറ ഭാഗമായി നടത്തുന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമയെ നല്ല രീതിയൽ കാണാനുള്ള അവസ്ഥ സൃഷ്ടിക്കേണ്ടത് അതി​െൻറ സ്രഷ്ടാക്കൾ തന്നെയാണ്. നല്ല സിനിമകൾ സമൂഹത്തെ നേരായ മാർഗത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. നല്ല കഥകളും സന്ദർഭവും ഉണ്ടായാലെ ഏതൊരു സിനിമക്കും ജനത്തിനിടയിൽ സ്ഥാനമുണ്ടാവൂ എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. നടൻ സുധീർ കരമന, നടി ലിയോണ ലിഷോയ്, സംവിധായകൻ േപ്രംലാൽ, കൗൺസിലർ ഗ്രീഷ്മ അജയകുമാർ, ജില്ല പഞ്ചായത്തംഗം കെ.ആർ. സുമേഷ് എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം മേയർ അജിത ജയരാജൻ നിർവഹിച്ചു. ഹയർ സെക്കൻഡറി ജോ.ഡയറക്ടർ ഡോ. പി.പി. പ്രകാശൻ സ്വാഗതവും ഷാജു പുത്തൂർ നന്ദിയും പറഞ്ഞു. ഓണപ്പാട്ടുകളും നാടൻപാട്ടുകളും നാടൻകലകളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.