തൃശൂർ: വേഷമിട്ട് വെള്ളംപോലും കുടിക്കാതെ ടെൻഷനടിച്ചിരിക്കുന്ന കുട്ടികളേ... നിങ്ങൾ മിഠായി നുണയൂ. ക്ഷീണം അകറ്റുന്നതോടൊപ്പം മത്സരവീര്യവും ലഭിക്കും. പ്രത്യേകിച്ച് കൊക്കോ അടങ്ങിയ മിഠായി മത്സരവീര്യവും നൽകും... ആരോഗ്യവകുപ്പിലെ ആർ.സി.എച്ച് ഒാഫിസർ ഡോ. ഉണ്ണികൃഷ്ണനാണ് കുട്ടികൾക്ക് ഉപദേശവുമായി രംഗത്തുള്ളത്. വേഷമിട്ട് ഇരിക്കുേമ്പാഴും വെള്ളം കുടിക്കണം. ഒപ്പം ബിസ്കറ്റ്, പഴം പോലുള്ളവ കഴിക്കുകയും വേണം. മത്സരം വൈകിയതിനാൽ കുട്ടികൾ തലകറങ്ങിവീണ സംഭവം ഏറുന്നതിനിടെയാണ് ഡോക്ടറുടെ ഉപദേശം. ശനിയാഴ്ച ഉച്ചക്കുശേഷം രണ്ടിന് തുടങ്ങേണ്ട മാർഗംകളി രാത്രി എേട്ടാടെയാണ് ആരംഭിക്കാനായത്. ഇത്രയുംസമയം ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ടൗൺഹാളിലെ ചെമ്പക വേദിയിൽ വേഷമിട്ടിരിക്കുന്നവരെ കണ്ട് അദ്ദേഹം ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തു. എല്ലാതരം മിഠായിയും കഴിക്കരുതെന്നുള്ള മുന്നറിയിപ്പും ഡോക്ടർ നൽകുന്നു. പഴയിട സദ്യ മാത്രം മതി തൃശൂർ: പഴയിട സദ്യ മാത്രം കഴിക്കുക. പാചകപ്പുരയിൽ ഒരുക്കുന്ന സദ്യ കൃത്യമായി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുനിന്ന് ഭക്ഷണം കഴിച്ചവർക്ക് പലർക്കും നേരിയതോതിൽ ഭക്ഷ്യവിഷബാധയേറ്റിരുന്നു. അതുകൊണ്ടാണ് അധികൃതർ കലോത്സവനഗരിയിൽ ഒരുക്കുന്ന സദ്യമാത്രം കഴിക്കാൻ നിർദേശിക്കുന്നത്. ഒന്നുശ്രദ്ധിച്ചാൽ വയർ കേടാക്കാതെയും പോക്കറ്റ് കാലിയാക്കാതെയും തിരിച്ചുപോകാം. സമ്മർദമുണ്ടോ... പരിഹാരമുണ്ട് തൃശൂർ: മത്സരവീര്യം മുറുകുേമ്പാൾ കുട്ടികൾക്ക് സമ്മർദവും ഏറും. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള കുറുക്കുവഴികളുമായി ആരോഗ്യ വകുപ്പിെൻറ കൗൺസലിങ് സെൻറർ പ്രവർത്തിക്കുന്നുണ്ട് കലോത്സവനഗരിയിൽ. പ്രധാന വേദിയോടു ചേർന്നുള്ള ആരോഗ്യവകുപ്പിെൻറ പവിലിയനിലാണ് കൗൺസലർമാരുള്ളത്. കലോത്സവം രണ്ടു ദിവസം പിന്നിട്ടിട്ടും കുട്ടികളൊന്നും ഇങ്ങോട്ട് എത്തിയില്ലെന്ന പരിഭവമുണ്ട്. കുട്ടികളെക്കാൾ സമ്മർദവുമായി നടക്കുന്ന രക്ഷിതാക്കൾക്കും സാന്ത്വനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.