തൃശൂർ: ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 2017-18 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി യോഗം ഭേദഗതി അംഗീകാരം നല്‍കി. 55 തദ്ദേശ സ്ഥാപനങ്ങളിലെ 342 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 160 പുതിയ പദ്ധതികള്‍ അംഗീകരിച്ചു. മതിലകം ബ്ലോക്കിലെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 1,990 ഹെക്ടര്‍ തണ്ണീര്‍ത്തടം തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി വികസിപ്പിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ സമിതി അംഗീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ പ്രതിനിധി എം.എന്‍. സുധാകരന്‍, ജില്ല പ്ലാനിങ് ഓഫിസറുടെ ചുമതലയുള്ള ടി.ആര്‍. മായ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.