സി.കെ. വളവ്​ പൗരാവലി 101 ഡയാലിസിസിന് തുക കൈമാറി

കൊടുങ്ങല്ലൂർ: സി.കെ.വളവ് പൗരാവലിയുടെ കുടുംബ സംഗമത്തോടനുബന്ധിച്ച് കമ്യൂണിറ്റി ആശുപത്രിക്ക് 101 ഡയാലിസിസിന് ആവശ്യമായ തുക കൈമാറി. വാർഡ് അംഗം കെ.കെ. അഹമ്മദ് കബീർ കമ്യൂണിറ്റി ആശുപത്രി കൺവീനർ കെ.എ. ഖദീജാബിക്ക് തുക കൈമാറി. പ്രസിഡൻറ് റാഫി താളം അധ്യക്ഷത വഹിച്ചു. വിവിധ അവാർഡുകൾ നേടിയ ഫോേട്ടാഗ്രാഫർ ബദറുദ്ദീനെ ആദരിച്ചു. ഇ.ടി. ൈടസൻ എം.എൽ.എ, പുതിയകാവ് മഹല്ല് ഖതീബ് ഷംസുദ്ദീൻ ഫാളിൽ വഹബി, സിവിൽ എക്സൈസ് ഒാഫിസർ എ.എസ്. നിഹാസ്, സുലൈമാൻ കാക്കശ്ശേരി, നാസർ നാസ്, ആസ്പിൻ അഷറഫ്, സോമൻ താമരകുളം, ജനറൽ കൺവീനർ എം.കെ. മുജീബ്റഹ്മാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.