മധുവിനെ കൊലപ്പെടുത്തിയവർക്ക് തൂക്കുകയർ

മാള: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റത്തി​െൻറ പേരിൽ മൃഗീയമായി മർദിച്ച് കൊലപ്പെടുത്തിയവർക്കെതിരെ തൂക്കുകയർ കിട്ടുന്ന തരത്തിൽ കേസെടുക്കണമെന്നും, മധുവി​െൻറ കുടുംബത്തിന് 50 ലക്ഷം രൂപ സർക്കാർ ധനസഹായം നൽകണമെന്നും കെ.പി.എം.എസ് മാള യൂനിയൻ ആവശ്യപ്പെട്ടു. ഞായറാഴ്ച കരിദിനം ആചരിച്ച് പ്രതിഷേധ പരിപാടികൾ നടത്തുമെന്നും യൂനിയൻ സെക്രട്ടറി ലോചനൻ അമ്പാട്ട് അറിയിച്ചു. മാള ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കെ.കെ. രാജൻ, കെ.വി. ഗോപി, എ.കെ. ബാലൻ, പി.എസ്. മനോജ്, പി.കെ. സുരേന്ദ്രൻ, എം.വി. കുഞ്ഞുകുട്ടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.