മാള ഗ്രാമപഞ്ചായത്തില്‍ ഗ്രാമോത്സവം തുടങ്ങി

മാള: ഗ്രാമസഭകളില്‍ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി . പഞ്ചായത്തിലെ വാര്‍ഡ് 17ൽ മാള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.എസ്. സ്റ്റാര്‍ലി പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് ഗൗരി ദാമോദരന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.എസ്. ശ്രീജിത്ത്, വിനീത സദാനന്ദന്‍, രാധ ഭാസ്കരന്‍, പഞ്ചായത്തംഗങ്ങളായ പി.കെ. മോഹനന്‍, അമ്പിളി തിലകന്‍, സുനിത മനോഹരന്‍, വര്‍ഗീസ് വടക്കന്‍, ബിജു ഉറുമീസ്, പഞ്ചായത്ത് പെര്‍ഫോമന്‍സ് ഒാഡിറ്റ് സൂപ്പര്‍വൈസര്‍ പാണ്ഡെ സിന്ധു, സൂപ്രണ്ട് പ്രസാദ് എന്നിവര്‍ സംസാരിച്ചു. 20 വാര്‍ഡുകളില്‍ 18 എണ്ണത്തില്‍ ഗ്രാമോത്സവം സംഘടിപ്പിക്കുന്നുണ്ട്. ഗ്രാമസഭയില്‍ ജനപങ്കാളിത്തം ശ്രദ്ധേയമായി. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ഗ്രാമപഞ്ചായത്തംഗങ്ങളെല്ലാം യോഗത്തിന് എത്തി. തിത്തിരി എന്ന പേരിലാണ് ഗ്രാമോത്സവം സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടത്തുന്ന പദ്ധതിയായാണ് ഗ്രാമസഭ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.