ചാലക്കുടി: ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് തകര്‍ന്ന പറയന്‍തോട്ടിലെ തടയണ പുനര്‍നിര്‍മിക്കാന്‍ നടപടിയായില്ല. കാര്‍ഷിക ആവശ്യത്തിന് വേണ്ടിയും ചെറുകിട ജലസേചന പദ്ധതികളുടെ പമ്പിങ്ങിനും മറ്റുമായാണ് തടയണ നിര്‍മിച്ചത്. പടിഞ്ഞാറേ ചാലക്കുടി തോട്ടവീഥി ഭാഗത്തെയും മാള പഴൂക്കരഭാഗത്തെയും ബന്ധിപ്പിക്കുന്ന തടയണ നിരവധിപേരുടെ യാത്രാമാർഗമായിരുന്നു. തകർന്ന് എട്ട് മാസമായിട്ടും നിർമാണത്തിന് ഒരു നടപടിയും സ്വീകരിച്ചില്ല. വേനല്‍ക്കാലമായതിനാല്‍ ജലക്ഷാമവും രൂക്ഷമാണ്. മഴക്കാലത്തിന് മുമ്പ് തടയണ പുനർനിർമിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. മഴക്കാലത്ത് തോട്ടില്‍ ജലപ്രവാഹം ശക്തമായതിനെ തുടര്‍ന്ന് ചാലക്കുടി ഭാഗത്താണ് പ്രധാന തകര്‍ച്ച. ഷട്ടറുകളുടെ ഭാഗത്തൂടെ ശരിയായി വെള്ളം പോകാത്തതിനാല്‍ മണ്ണിടിഞ്ഞാണ് തകര്‍ന്നത്. ആ ഭാഗം ഇപ്പോഴും നികത്തപ്പെടാതെ കിടക്കുകയാണ്. പറയന്‍തോട് പാലത്തിെൻറ നിര്‍മാണത്തിന് ഏഴ് കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ നീക്കി വച്ചിരുന്നു. ഗുരുതിപ്പാലയിലെ പറയന്‍തോട്ടിലെ തടയണയുടെ തൊട്ടരികെ അത് പൊളിക്കാതെ തന്നെയാവും ഗുരുതിപ്പാല പറയന്‍തോട് പാലം നിര്‍മിക്കുക. പൊതുമരാമത്ത് അധികൃതര്‍ പാലത്തിെൻറ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. 66.90 മീറ്റര്‍ 7.5 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കുക. 22.3 മീറ്റര്‍ ഇടവിട്ട് മൂന്ന് സ്പാനുകളുണ്ടാകും. പാലം വന്നാല്‍ മാള, അഷ്ടമിച്ചിറ, അമ്പഴക്കാട് എന്നിവിടങ്ങളിലേക്ക് ചാലക്കുടിയില്‍നിന്നുള്ള ദൂരം കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.