മേത്തല: സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട്- കോട്ടപ്പുറം കിഡ്സ് ഐ.ടി.ഐ മാനേജ്മെൻറിനെതിരെ ഡിപ്ലോമ വിദ്യാർഥികൾ റിലേ നിരാഹാരം ആരംഭിച്ചു. കോഴ്സിന് പണം വാങ്ങി ഒന്നര വർഷം കഴിഞ്ഞിട്ടും പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാരോപിച്ചാണ് സമരം. 2016 ആഗസ്റ്റിലാണ് 25- വിദ്യാർഥികൾ എൻ.സി.വി.ടി ഡിപ്ലോമ കോഴ്സിന് ചേർന്നത്. പരീക്ഷ നടത്താത്തതിനെ തുടർന്ന് വിദ്യാർഥികൾ വിവരമന്വേഷിച്ചിരുന്നു. ഉടനെ ശരിയാകുമെന്ന മറുപടിയാണ് മാനേജ്മെൻറിൽനിന്ന് ലഭിച്ചത്. എന്നാൽ, ഒരു വർഷത്തെ കോഴ്സ് ഒന്നര വർഷമായിട്ടും പരീക്ഷ നടത്തിയിട്ടില്ല. കൂടാതെ അധിക ഫീസും ഈടാക്കിയിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. ഇതിനിടെ 2017 ഡിസംബറിൽ എ.എസ്.ഡി.സി സർട്ടിഫിക്കറ്റിെൻറ ഒരു പരീക്ഷ നടത്തിയിരുന്നു. ഈ കോഴ്സാകട്ടെ ഡിപ്ലോമ കോഴ്സിന് തുല്ല്യമല്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതേതുടർന്നാണ് ഒരു കൂട്ടം വിദ്യാർഥികൾ സമരവുമായി രംഗത്തെത്തിയത്. മാനേജ്മെൻറിൽനിന്ന് നീതി ലഭിക്കുന്നതുവരെ റിലേ നിരാഹാര സമരം തുടരുമെന്ന് വിദ്യാർഥികളായ വൈഷ്ണവ്, റിയാസ്, അക്ഷയ്, സൽമാൻ, യദുകൃഷ്ണ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.